ചൂരല്‍മല ദുരന്തം; 20 ലക്ഷം സംഭാവന നല്‍കി സൗബിന്‍ ഷാഹിര്‍

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നും തെരച്ചില്‍ തുടരും
സൗബിന്‍ ഷാഹിർ
സൗബിന്‍ ഷാഹിർ
Published on

വയനാടിന് കൈത്താങ്ങായി നടന്‍ സൗബിന്‍ ഷാഹിര്‍. തന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസില്‍ നിന്നും 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗബിന്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ സംഭാവന നല്‍കിയത്.

'ദുരന്തത്തില്‍ അകപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. സര്‍ക്കാരിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഞങ്ങള്‍ 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. ഈ സംഭാവന ആവശ്യമുള്ളവരുടെ ദുരിതം കുറയ്ക്കാന്‍ സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്'
, എന്ന് സൗബിന്‍ കുറിച്ചു

അതേസമയം ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നും തെരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ജലനിരപ്പ് താഴ്ന്നതോടെ ചാലിയാറില്‍ രൂപപ്പെട്ട മണ്‍തിട്ടകളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. പ്രദേശത്തെ പരിശോധന നാളെയോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com