
നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യചടങ്ങിലാണ് വിവാഹ നിശ്ചയം നടത്തിയതായി റിപ്പോര്‍ട്ട്. 2026ലായിരിക്കും വിവാഹമെന്നാണ് സൂചന. അതേസമയം വിവാഹം സംബന്ധിച്ച് ഇതുവരെ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഒരുമിച്ചു. ഡിയര്‍ കോമ്രേഡില്‍ അഭിനയിച്ചതിന് പിന്നാലെ തന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹവും ആരാധകര്‍ക്കിടയില്‍ ശക്തിപ്പെട്ടു.
രശ്മികയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ച് ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നതായും ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരും ഒരേ സ്ഥലത്ത് നിന്നും പങ്കുവെക്കുന്ന ചിത്രങ്ങളും ഈ സംശയത്തെ ബലപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ആദിത്യ സര്‍പോത്കര്‍ ഒരുക്കുന്ന ഹൊറര്‍ കോമഡി ചിത്രമായ തമ്മയാണ് രശ്മിക മന്ദാനയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. നടന്‍ ആയുഷ്മാന്‍ ഖുറാനയാണ് നായകന്‍. നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2025 ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും.
ഗൗതം തിന്നാനൂരി സംവിധാനം ചെയ്ത തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ കിംഗ്ഡത്തിലാണ് വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ചത്.