തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു

1999ലെ പൂവാസം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്. അതിന് ശേഷം പുഷ്പലത സിനിമ ലോകത്ത് നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കുകയായിരുന്നു
തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു
Published on


തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. താരം ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നൂറോളം സിനിമകളില്‍ നായികയായി അഭിനയിച്ചു.

1955 മുതല്‍ 1987 വരെ സിനിമയില്‍ സജീവമായിരുന്നു പുഷ്പലത. ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

നടനും നിര്‍മാതാവുമായ എ.വി.എം രാജന്റെ ഭാര്യയാണ്. 1963ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. രാജന്‍ അഭിനയിച്ച നാനും ഒരു പെണ്‍ എന്ന സിനിമയില്‍ പുഷ്പലതയും പ്രധാന കഥാപാത്രമായിരുന്നു. അതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

1999ലെ പൂവാസം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്. അതിന് ശേഷം പുഷ്പലത സിനിമ ലോകത്ത് നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com