
സ്പൈഡര്‍ മാന്‍ 4ന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് നടന്‍ ടോം ഹോളണ്ട്. ജിമ്മി ഫാലണിന്റെ ടുനൈറ്റ് ഷോ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. സപൈഡര്‍മാന്‍ സിനിമ സംഭവിക്കുമെന്നും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന തീയതിയും ഉറപ്പിച്ചിട്ടുണ്ടെന്നും വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
'അടുത്ത സമ്മറില്‍ ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കും. എല്ലാം ഓക്കെയാണ്, ഞങ്ങള്‍ അതിന് അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഭയങ്കര ആവേശത്തിലാണ്. എനിക്ക് കാത്തിരിക്കാന്‍ ആവുന്നില്ല', എന്നാണ് ടോം ഹോളണ്ട് പറഞ്ഞത്.
അടുത്തിടെ സ്‌പൈഡര്‍ മാന്‍ 4ന്റെ തിരക്കഥയെ കുറിച്ചും ടോം ഹോളണ്ട് സംസാരിച്ചിരുന്നു. 'മികച്ച തിരക്കഥയാണ് സ്പൈഡര്‍ മാന്‍ 4ന്റേത്. അതില്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. എഴുത്തുകാര്‍ മികച്ച രീതിയില്‍ ജോലികള്‍ തുടരുകയാണ്. മൂന്ന് ആഴ്ച്ച മുന്നെയാണ് ഞാന്‍ തിരക്കഥ വായിച്ചത്. അത് എന്നില്‍ വല്ലാത്ത ഉന്‍മേഷം ഉണ്ടാക്കി', എന്നാണ് ടോം ഹോളണ്ട് റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് പറഞ്ഞത്.
'സെന്‍ഡയയും ഞാനും ഒരുമിച്ചാണ് തിരക്കഥ വായിച്ചത്. ആരാധകര്‍ക്കായുള്ള നല്ലൊരു സിനിമയായിരിക്കും ഇത്. പക്ഷെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ വളരെ ആവേശത്തിലാണ്. അത് എത്രയും പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി ശരിയായാല്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും', എന്നും ടോം കൂട്ടിച്ചേര്‍ത്തു.
ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ടോം ഹോളണ്ട് പ്രധാന കഥാപാത്രമാകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. യൂണിവേഴ്സല്‍ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും നോളന്‍ തന്നെയാണ്. ചിത്രം 2026 ജൂലൈ 17ന് റിലീസ് ചെയ്യും.