ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം 'L367' ; സംവിധാനം വിഷ്ണു മോഹൻ

'മേപ്പടിയാൻ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകനാണ് വിഷ്ണു മോഹൻ
ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം 'L367'
ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം 'L367'
Published on
Updated on

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. 'L367' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹൻ ആണ്. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. 'മേപ്പടിയാൻ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം 'L367'
ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം 'L367'

സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പൻ', ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന 'ആശകൾ ആയിരം', ജയസൂര്യ നായകനായ 'കത്തനാർ', നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ്.ജെ. സൂര്യ ഒരുക്കുന്ന 'കില്ലർ', എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com