ശ്രീനാഥ് ഭാസി ആക്ഷന്‍ ഹീറോ ആകുന്നു; 'പൊങ്കാല' ടീസര്‍ എത്തി

കടലില്‍ പണിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ തരിപ്പിക്കുകയാണ് പൊങ്കാല ചെയ്യുന്നത്.
Sreenath Bhasi
ശ്രീനാഥ് ഭാസി Source : YouTube Screen Grab
Published on

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷന്‍ ഹീറോ ആയി അവതരിപ്പിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഏ.ബി. ബിനില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പൊങ്കാലയുടെ ടീസര്‍ താരങ്ങളായ ആസിഫ് അലി, ആന്റണി വര്‍ഗീസ്, വിജയ് സേതുപതി, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, പേളി മാണി, മിഥുന്‍ രമേശ്, അന്നാ രേഷ്മ രാജന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ എന്നിവരുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് ചെയ്തത്.

ഗ്ലോബല്‍ പിക്‌ച്ചേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ദീപു ബോസ്, അനില്‍ പിള്ള ചിത്രം നിര്‍മിക്കുന്നത്. ഡോണ തോമസാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. യുവ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നല്‍കി ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഹാര്‍ബറിന്റെ കഥയാണ് ചിത്രം പറയുന്നത്. കടലില്‍ പണിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ തരിപ്പിക്കുകയാണ് പൊങ്കാല ചെയ്യുന്നത്. ഒരു ഹാര്‍ബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമി സോന, അലന്‍സിയര്‍, സുധീര്‍ കരമന, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാര്‍ട്ടിന്‍ മുരുകന്‍ സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദര്‍, ജീമോന്‍ ജോര്‍ജ്, ശാന്തകുമാരി, എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. വൈപ്പിന്‍, ചെറായി ഭാഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

സംഗീതം - രഞ്ജിന്‍ രാജ്, ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - കപില്‍ കൃഷ്ണ, കലാസംവിധാനം - കുമാര്‍ എടക്കര, മേക്കപ്പ് - അഖില്‍ ടി രാജ്, നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി, സംഘട്ടനം - രാജശേഖരന്‍, മാഫിയാ ശശി, പ്രഭു ജാക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ആയുഷ് സുന്ദര്‍, പബ്ലിസിറ്റി ഡിസൈനര്‍ - ആര്‍ട്ടോകാര്‍പ്പസ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്ട്‌സ് മോഹന്‍. പി ആര്‍ ഒ: വാഴൂര്‍ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com