ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്
ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്
Published on

ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കാല റിലീസിനൊരുങ്ങുന്നു. ഒക്ടോബർ മുപ്പത്തിയൊത്തിന് ചിത്രം പ്രദർശനത്തിന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഹാർബറിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ മുഴുനീള ത്രില്ലർ ആക്ഷൻ, ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്
"താങ്കളുടെ ആരാധകനായി തുടരും"; പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ മലയാളത്തിൽ അഭിനന്ദിച്ച് 'ബിഗ് ബി'

ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്.ഗ്ലോബൽ പിക്ചേർസ് എൻ്റർടൈമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്
ഒടിടിയിലേക്ക് ഉടനില്ല; ലോക തിയേറ്ററിൽ തുടരും

ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു. രഞ്ജിൻ രാജ് ആണ് സംഗീതം. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ്- കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - സെവൻ ആർട്സ് മോഹനും കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com