സ്ത്രീ 2 ഒടിടിയിൽ എത്തി

ആമസോൺ പ്രൈമിൽ റെന്റിനാണ് ചിത്രം കാണാൻ സാധിക്കുക
സ്ത്രീ 2 ഒടിടിയിൽ എത്തി
Published on

ബോളിവുഡ് താരങ്ങളായ ശ്രദ്ധാ കപൂറും രാജ്കുമാര്‍ റാവുവും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സ്ത്രീ 2 ഒടിടിയിൽ റീലീസ് ആയി. ഹൊറർ കോമഡി ജോണറിൽ ഇറങ്ങിയ ചിത്രം ബോളിവുഡിലെ ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു. തിയറ്ററുകളിൽ 42 ദിവസം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്.


ആമസോൺ പ്രൈമിൽ റെന്റിനാണ് ചിത്രം കാണാൻ സാധിക്കുക. 349 രൂപയ്ക്കാണ് ചിത്രം റെന്റിന് എടുക്കാൻ സാധിക്കുക. ഒരിക്കൽ ചിത്രം റെന്റിന് എടുത്ത് കഴിഞ്ഞാൽ 30 ദിവസമായിരിക്കും അത് കാണാനുള്ള കാലാവധി. അതേസമയം, ഉടനെ തന്നെ ചിത്രം സൗജന്യമായി ഒടിടിയിൽ ലഭ്യമാകും.

Read More: ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു; ടാര്‍ഗറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കി; 'വാഴ' വിമര്‍ശനങ്ങളില്‍ സംവിധായകന്‍ ആനന്ദ് മേനന്‍


ഷാരൂഖ് ഖാൻ നായകനായ ജവാനെ മറികടന്നിരിക്കുകയാണ് സ്ത്രീ 2 . ജാവാന്‍ 583.21 കോടി രൂപയാണ് നേടിയതെങ്കില്‍ സ്ത്രീ 2വിന് 600 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ജിയോ സിനിമാസും മഡോക്ക് ഫിലിംസും ചേർന്നാണ്. പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com