ഹൊറര്‍ കോമഡി സ്ത്രീ 2; ട്രെയ്‌ലര്‍ പുറത്ത്

2024 ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
ഹൊറര്‍ കോമഡി സ്ത്രീ 2; ട്രെയ്‌ലര്‍ പുറത്ത്
Published on

ബോളിവുഡ് താരങ്ങളായ ശ്രദ്ധാ കപൂര്‍ രാജ്കുമാര്‍ റാവു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സ്ത്രീ 2ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിയോ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. 2024 ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഹൊറര്‍ കോമഡിയായ ചിത്രത്തിന്റെ സംവിധായകന്‍ അമര്‍ കൗഷിക് ആണ്. ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ രാജ്കുമാര്‍ റാവു എന്നിവര്‍ക്ക് പുറമെ പങ്കജ് ത്രിപാഠിയും പ്രധാന കഥാപാത്രമാണ്.

2018ലാണ് സ്ത്രീയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രം മികച്ച നിരൂപക പ്രശംസയും വലിയ ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേഷ് വിജയനാണ് സ്ത്രീ 2 നിര്‍മിച്ചിരിക്കുന്നത്. സ്ത്രീ, രൂഹി, ബേദിയ എന്നീ ചിത്രങ്ങളുടെ അതേ യൂണിവേഴ്സില്‍ പെടുന്ന ചിത്രമാണ് സ്ത്രീ 2.

2018 ഒക്ടോബറിലാണ് അമര്‍ കൗഷിക് സ്ത്രീയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നത്. 2022ല്‍ രാജ്കുമാര്‍ റാവു സ്ത്രീയുടെ രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നല്‍കി. ഏപ്രില്‍ 2023ല്‍ ചിത്രം 2024 ആഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നരേന്‍ ഭട്ട് ആണ് സ്ത്രീ 2ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിഷ്ണു ഭട്ടാചാരിയാണ് ഛായാഗ്രാഹകന്‍. അഭിഷേക് ബാനര്‍ജി, അപര്‍ഷക്തി ഖുറാന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com