"ഇവര്‍ എനിക്ക് നേരെ തുപ്പുന്ന വെറുപ്പ് മറയ്ക്കാനാവില്ല"; സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച വ്യക്തിയെ തുറന്നുകാട്ടി സുപ്രിയ മേനോന്‍

അവരുടെ ഫോട്ടോ അടങ്ങുന്ന ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയ പങ്കുവെക്കുകയായിരുന്നു.
Supriya Menon
സുപ്രിയ മേനോന്‍Source : Instagram
Published on

സമൂഹമാധ്യമത്തില്‍ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് നിര്‍മാതാവ് സുപ്രിയ മേനോന്‍. ക്രിസ്റ്റീന എല്‍ദോ എന്ന വ്യക്തിയാണ് സുപ്രിയക്കെതിരെ വര്‍ഷങ്ങളായി അധിക്ഷേപം നടത്തുകയും മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. അവരുടെ ഫോട്ടോ അടങ്ങുന്ന ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയ പങ്കുവെക്കുകയായിരുന്നു.

"ഇത് ക്രിസ്റ്റീന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ നിരന്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്", സുപ്രിയ കുറിച്ചു.

supriya menon's insta story
സുപ്രിയ മേനോന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി Source : Instagram

"വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പക്ഷെ അവര്‍ ഒരു ചെറിയ മകനുള്ളതിനാല്‍ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫില്‍റ്റര്‍ പോലും 2018 മുതല്‍ ഇവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാന്‍ കഴിയില്ല", എന്നും സുപ്രിയ മേനോന്‍ പറഞ്ഞു.

ഇതാദ്യമായല്ല സുപ്രിയക്കെതിരെ ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ അധിക്ഷേപം നടക്കുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ അധിക്ഷേപിച്ച മറ്റൊരു വ്യക്തിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സുപ്രിയ കുറിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com