"അല്ല ബോലലോ, ഇതെന്ത് മലയാളം"; അനിരുദ്ധിനോട് സുരാജ്, കയ്യടിച്ച് ആരാധകർ

'ജയിലർ 2'ലെ 'അല്ല ബോലലോ' എന്ന ഗാനത്തിന്റെ വരികൾ മലയാളത്തെ കളിയാക്കുന്നതാണെന്ന് വിമർശനമുണ്ടായിരുന്നു
Suraj Venjaramoodu on the ‘Alla Bolelo’ Song from Jailer 2 During Chat Show
'ജയിലർ 2' ചാറ്റ് ഷോ - സുരാജ് വെഞ്ഞാറമൂട്, അനിരുദ്ധ് രവിചന്ദറും നെൽസണും
Published on: 
Updated on: 

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൽ ഒരുക്കുന്ന 'ജയിലർ 2' തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് കേരളത്തിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ 15ന് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ബോക്സ് ഓഫീസിലെ മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥയാക്കുമെന്ന വ്യക്തമായ സൂചനയാണ് അഡ്വാൻസ് ബുക്കിങ് കണക്കുകൾ നൽകുന്നത്.

രജനികാന്ത് മുത്തുവേൽ പാണ്ഡ്യനായി വീണ്ടും എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. 'ജയിലർ' ആദ്യ ഭാഗത്തിൽ മാത്യു എന്ന മുംബൈ ഗ്യാങ്സ്റ്ററായി എത്തിയ മോഹൻലാൽ 'ജയിലർ 2'ലും നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായി എത്തുക എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഇവർക്ക് പുറമേ മിർണ, ഹക്കീം ഷാജഹാൻ, കോട്ടയം നസീർ എന്നിങ്ങനെ നിരവധി മലയാളം താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Suraj Venjaramoodu on the ‘Alla Bolelo’ Song from Jailer 2 During Chat Show
"സിഗരറ്റ് പുക രജനിസാറിൻ്റെ മുഖത്തേയ്ക്ക് ഊതണം എന്ന് പറഞ്ഞതോടെ മാമിന് ടെൻഷൻ ഇരട്ടിയായി": നെൽസൺ

ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ഇതിനിടെ, സുരാജിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ചാറ്റ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിശേഷിച്ചും മലയാളികൾ.

Suraj Venjaramoodu on the ‘Alla Bolelo’ Song from Jailer 2 During Chat Show
'ജയിലർ 2' രജനികാന്തിന്‍റെ ഏറ്റവും വലിയ ഓപ്പണിംഗാകും : ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി അഡ്വാൻസ് ബുക്കിംഗ്

'ജയിലർ 2'ന്റേതായി ആദ്യം പുറത്തുവിട്ടത് 'അല്ല ബോലലോ' എന്ന ഗാനമാണ്. ഷംന കാസിമിന്റെ ചടുലമായി നൃത്തത്തോടെ എത്തിയ ഗാനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പാട്ടിന്റെ വരികൾ മലയാളത്തെ കളിയാക്കുന്നതാണെന്നായിരുന്നു വിമർശനം. ഇതിനെപ്പറ്റി ചാറ്റ് ഷോയിൽ സംഗീത സംവിധായകൻ അനിരുദ്ധും നെൽസണും സംസാരിച്ചിരുന്നു. അപ്പോഴായിരുന്നു സുരാജിന്റെ ചോദ്യം. ''ഇത് മലയാളമൊന്നുമല്ല. അല്ല ബോലലോ, പിത്ത ബോലലോ, ഇത് എന്ത് മലയാളം?' എന്ന് സുരാജ് ചോദിച്ചതോടെ സദസിൽ നിന്ന് കയ്യടി ഉയർന്നു. മലയാളി നടി മിർണയും ഇത് ശരിവച്ചു. ഡിക്ഷണറി മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഇങ്ങനെ ഒരു മലയാളം കണ്ടില്ലെന്നാണ് നടി പറഞ്ഞത്.

'അല്ല ബോലലോ' മലയാളം അല്ലെന്നായിരുന്നു അനിരുദ്ധിന്റെ മറുപടി. മലയാളം പോലൊരു പാട്ട് തയ്യാറാക്കാനാണ് നെൽസൺ പറഞ്ഞതെന്നും അതുകൊണ്ടാണ് അത്തരത്തിലൊരു ഗാനം ചെയ്തതെന്നും സംഗീത സംവിധായകൻ വ്യക്തമാക്കി. തനിക്ക് മലയാളവും 'അല്ല ബോലലോ'യും അറിയില്ലെന്നാണ് നെല്‍സണ്‍ പറഞ്ഞത്. പാട്ട് ഇറങ്ങിയതിന് പിന്നാലെ എല്ലാ മലയാളികളും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ചോദിച്ച സുരാജിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

News Malayalam 24x7
newsmalayalam.com