സുരാജിന്റെ നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്; ട്രെയ്‌ലര്‍ എത്തി

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ജൂലൈ 19നാണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുക
സുരാജ് വെഞ്ഞാറമ്മൂട്
സുരാജ് വെഞ്ഞാറമ്മൂട്
Published on
Updated on

സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
കനി കുസൃതി, ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി, കലാഭവന്‍ ഷാജോണ്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ജൂലൈ 19നാണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുക. ഹോട്ട്‌സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരീസാണിത്.

സീരിസ് 1978 കാലഘട്ടത്തിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഭര്‍ത്താവും അഞ്ച് ഭാര്യയുമെന്ന രസകരമായ ആശയമാണ് സീരീസ് പങ്കുവെക്കുന്നത്.
'കാവലിന് ശേഷം സിനിമയായി ചെയ്യാനിരുന്ന കഥയാണ് നാഗേന്ദ്രന്‍സ് ഹണിമൂണിന്റെത്. ഹോട്സ്റ്റാറില്‍ നിന്ന് ഒരു സീരിസ് ചെയ്യാനുള്ള ഓഫറുണ്ടായിരുന്നു. അങ്ങനെയാണ് കഥ വെബ് സീരിസിന്റെ രൂപത്തിലേക്ക് മാറ്റുന്നത്. ഒരു ഭര്‍ത്താവും അഞ്ച് ഭാര്യമാരും അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സീരിസ് പറയുന്നത്. നാച്ചുറലായി കഥയില്‍ സംഭവിക്കുന്ന ഹ്യൂമര്‍ മാത്രമാണ് ഇതിലുള്ളത്. കോമഡിക്ക് വേണ്ടി ഒന്നും തന്നെ ക്രിയേറ്റ് ചെയ്തിട്ടില്ല', എന്ന് നിഥിന്‍ രണ്‍ജി പണിക്കര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും മന്‍സൂര്‍ മുത്തൂട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. റോണക്‌സ് സേവ്യറാണ് മേക്കപ്പ്. നിസാര്‍ റഹ്‌മത്ത് വസ്ത്രാലാങ്കാരം കൈകാര്യം ചെയ്തിരിക്കുന്നു. സുരേഷ് കൊല്ലമാണ് കലാസംവിധാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com