സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ'; ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

'ഒറ്റക്കൊമ്പനി'ൽ ഒരു നിർണായക കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്
'ഒറ്റക്കൊമ്പൻ' ഇന്ദ്രജിത്ത് ക്യാരക്ടർ പോസ്റ്റർ
'ഒറ്റക്കൊമ്പൻ' ഇന്ദ്രജിത്ത് ക്യാരക്ടർ പോസ്റ്റർ
Published on
Updated on

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ഇന്ദ്രജിത്തിന്റെ പോസ്റ്റർ പുറത്ത്. നടന്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്.

വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ഒരുക്കുന്ന 'ഒറ്റക്കൊമ്പനി'ൽ അതിശക്തമായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

'ഒറ്റക്കൊമ്പൻ' ഇന്ദ്രജിത്ത് ക്യാരക്ടർ പോസ്റ്റർ
"ഒരു സർപ്രൈസിനായി ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു"; ഇന്ദ്രജിത്ത് - ലിജോ ജോസ് പെല്ലിശേരി പടം വരുന്നു

രചന - ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം -ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ, കലാസംവിധാനം - ഗോകുൽ ദാസ്, ആക്ഷൻ - കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം - സാൻഡി, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ - യെല്ലോ ടൂത്ത്സ്, പിആർഒ - വാഴൂർ ജോസ്, ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com