സംവിധാനം ആര്‍ ജെ ബാലാജി, സംഗീതം എ ആര്‍ റഹ്‌മാന്‍: 'സൂര്യ 45' പ്രഖ്യാപിച്ചു

2024 നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുകയും 2025ന്റെ രണ്ടാം പകുതിയില്‍ റിലീസാകുകയും ചെയ്യുന്ന സൂര്യ 45-നുള്ളിലെ ഗംഭീര താരനിരയും മികച്ച ടെക്‌നീഷ്യന്‍മാരുടെ കൂട്ടായ്മയും പ്രതീക്ഷിക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു
സംവിധാനം ആര്‍ ജെ ബാലാജി, സംഗീതം എ ആര്‍ റഹ്‌മാന്‍: 'സൂര്യ 45' പ്രഖ്യാപിച്ചു
Published on



തെന്നിന്ത്യന്‍ താരം സൂര്യയുടെ നാല്‍പ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ.ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും വിതരണവും നിര്‍വഹിച്ച ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് സൂര്യ 45ന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ജോക്കര്‍, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒകാ ജീവിതം, ഫര്‍ഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മ്മിച്ച പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് തങ്ങളുടെ ഏറ്റവും വലിയ ചിത്രമായ 'സൂര്യ 45' പൂജാ ചടങ്ങോടെ ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷന്‍ ഹൗസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മൂക്കുത്തി അമ്മന്‍, വീട്ടിലെ വിശേഷങ്ങള്‍ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ജെ ബാലാജിയാണ് ഈ ഗംഭീര ആക്ഷന്‍ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.


ആര്‍ജെ ബാലാജി ഇപ്പോള്‍ സൂര്യ 45 ന്റെ പ്രീ-പ്രൊഡക്ഷന്‍ തിരക്കിലാണ്. ഒരു വര്‍ഷത്തിലേറെയായി ഈ ആവേശകരമായ തിരക്കഥയുടെ നിര്‍മ്മാണത്തിലും പക്കാ എന്റെര്‍റ്റൈനെര്‍ ആയ സൂര്യ 45ന്റെ ലൊക്കേഷനുകള്‍ അന്തിമമാക്കുന്നതിനുള്ള യാത്രയിലാണ്.

ആര്‍.ജെ. ബാലാജിയുടെ സൂര്യ 45ന്റെ തിരക്കഥയില്‍ ആകൃഷ്ടനായ അക്കാദമി അവാര്‍ഡ് ജേതാവായ പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍ ആണ് സൂര്യ 45ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റഹ്‌മാനും സൂര്യയും മുമ്പ് സില്ലിന്റ്ട്ര് ഒരു കാതല്‍, ആയുധ എഴുത്ത്, '24' തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്‍ജെ ബാലാജിയും ഡ്രീം വാരിയര്‍ പിക്ചേഴ്‌സും ഈ അഭിമാനകരമായ പ്രോജക്റ്റിനായി നിരവധി പ്രതിഭാധനരായ വലിയ താരങ്ങളുടെ പേരുകളെ അണിനിരത്താന്‍ ഒരുങ്ങുകയാണ്. 2024 നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുകയും 2025ന്റെ രണ്ടാം പകുതിയില്‍ റിലീസാകുകയും ചെയ്യുന്ന സൂര്യ 45-നുള്ളിലെ ഗംഭീര താരനിരയും മികച്ച ടെക്‌നീഷ്യന്‍മാരുടെ കൂട്ടായ്മയും പ്രതീക്ഷിക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com