നാല് ദിനം, 147 കോടി; സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷൻ, 'കറുപ്പ്' ബ്ലോക്ക്ബസ്റ്ററിലേക്ക്

നീണ്ട 13 വർഷങ്ങളാണ് സൂര്യയുടെ മാസ് കം ബാക്കിനായി ആരാധകർ കാത്തിരുന്നത്
'കറുപ്പ്'  സിനിമ
'കറുപ്പ്' സിനിമ
Published on
Updated on

ചെന്നൈ: തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ. കൃത്യമായി പറഞ്ഞാൽ 4,697 ദിവസങ്ങളാണ് സൂര്യ എന്ന നടിപ്പിൻ നായകന്റെ തിരിച്ചുവരവിനായി അദ്ദേഹത്തിന്റെ ആരാധകരും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയിൽ തിയേറ്ററിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ് 'കറുപ്പി'ലൂടെ സൂര്യ.

റിലീസായി നാല് ദിനങ്ങളിൽ 147 കോടിയിലധികം വേൾഡ് വൈഡ് കളക്ഷനുമായി സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനിലേക്ക് കുതിക്കുകയാണ് 'കറുപ്പ്'. രണ്ട് മില്യണിൽപ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം ഇതുവരെയുള്ള ടിക്കറ്റ് വിൽപ്പന. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ആദ്യ നാല് ദിനവും ലഭിച്ചത്. 'സിങ്കം 2'വിന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ. അത്‌ വെറും നാല് ദിനം കൊണ്ട് 'കറുപ്പ്‌' മറികടന്നു.

'കറുപ്പ്'  സിനിമ
കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി 'അമ്മ അറിയാൻ'; നായകൻ ജോയ് മാത്യുവിന് അഭിനന്ദനങ്ങളുമായി റഹ്‌‌മാൻ

ആർജെ ബാലാജിയാണ് 'കറുപ്പ്' സിനിമയുടെ സംവിധാനം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പി'ൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

'കറുപ്പ്'  സിനിമ
'കറുപ്പ്' സിനിമ
'കറുപ്പ്'  സിനിമ
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി ആർ ഓ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com