"ആരും സംസാരിക്കാതിരുന്ന വിഷയം..."; 'ഡൊറോത്തി' ടീമിനെ പ്രശംസിച്ച് സൂര്യ

സിനിമയുടെ പ്രമേയത്തെ വിമർശിച്ച് തമിഴ്‌നാട്ടിൽ വലിയ തോതിൽ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് നടന്റെ പ്രതികരണം
"ആരും സംസാരിക്കാതിരുന്ന വിഷയം..."; 'ഡൊറോത്തി' ടീമിനെ പ്രശംസിച്ച് സൂര്യ
Published on: 
Updated on: 

കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'യെ പ്രശംസിച്ച് നടൻ സൂര്യ. എല്ലാവരും സംസാരിക്കാൻ മടിച്ച വിഷയത്തെപ്പറ്റി സംസാരിക്കാൻ 'ഡൊറോത്തി' ധൈര്യം കാട്ടിയെന്ന് സൂര്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിനിമയുടെ പ്രമേയത്തെ വിമർശിച്ച് തമിഴ്‌നാട്ടിൽ വലിയ തോതിൽ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് നടന്റെ പ്രതികരണം.

"എല്ലാവരും സംസാരിക്കാൻ മടിച്ച വിഷയത്തെ കുറിച്ച് സംസാരിക്കാൻ 'ഡൊറോത്തി' ധൈര്യം കാണിച്ചിരിക്കുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജ് പറയാൻ ഉദ്ദേശിച്ച കാര്യം വളരെ ഫലപ്രദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കീർത്തി, സനന്ത്, ഋഷികാന്ത് എന്നിവരുടെ പ്രകടനം ചിത്രത്തിന് ജീവൻ പകരുന്നു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതം മനസിനെ സ്പർശിക്കുന്നതാണ്. ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!," സൂര്യ എക്സിൽ കുറിച്ചു.

കാർത്തിക്കിന്റെ പത്താം ചിത്രമായ 'ഡൊറോത്തി' സെപ്റ്റംബർ 25നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകർക്കിടയിൽ വലിയ ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.

News Malayalam 24x7
newsmalayalam.com