'ഇനിയൊരു ചെറിയ ബ്രേക്ക് ആകാം'; 'ബോ​ഗയ്ൻവില്ല' ഈ വർഷത്തെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം

'ഇനിയൊരു ചെറിയ ബ്രേക്ക് ആകാം'; 'ബോ​ഗയ്ൻവില്ല' ഈ വർഷത്തെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം
Published on

സിനിമ സംഗീത സംവിധാനത്തില്‍ നിന്ന് ചെറിയൊരു ഇടവേളക്കൊരുങ്ങി സുഷിന്‍ ശ്യാം. സമീപകാല മലയാള സിനിമയിലെ ഏറ്റവും സക്‌സസ്‌ഫുള്ളായ മ്യൂസിക് ഡയറക്ടറായാണ് സിനിമ ലോകം സുഷിനെ വിലയിരുത്തുന്നത്. അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയാകും തന്‍റെ ഈ വര്‍ഷത്തെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു. കൊച്ചിയില്‍ നടന്ന ബോഗയ്ന്‍വില്ല സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് കുസാറ്റിലെത്തിയപ്പോഴായിരുന്നു ബ്രേക്ക് എടുക്കുന്ന വിവരം സുഷിന്‍ പങ്കുവെച്ചത്.

'ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോ​ഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിൻ പറഞ്ഞു.

ബോഗയ്ന്‍വില്ലയിലെ സുഷിന്‍ ഈണമിട്ട് ആലപിച്ച 'സ്തുതി' എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം സിനിമകളിലെ ട്രാക്കുകള്‍ അടുത്തിടെ ഗ്രാമി പുരസ്കാരത്തിനായി അയച്ചിരുന്നു. ആവേശത്തിലെ 'ഇല്യൂമിനാറ്റി' പാട്ട് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം സിനിമ ഗാനമായി മാറിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com