'ഞങ്ങൾക്ക് എല്ലാ സിനിമയും എടുക്കാൻ കഴിയില്ല'; ചെറിയ സിനിമകളോട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുഖം തിരിക്കുന്നുവെന്ന് തപ്സി പന്നു

കൂടുതല്‍ ലാഭം കിട്ടുന്ന സിനിമകളുടെ പിആര്‍ വര്‍ക്കുകള്‍ക്ക് മാത്രമാണ് അവര്‍ പണം മുടക്കുകയെന്നും തപ്സി പറഞ്ഞു
തപ്സി പന്നു
തപ്സി പന്നു
Published on

ചെറിയ സിനിമകളുടെ വാണിജ്യ വിജയത്തിന് ഒടിടി പ്ലാറ്റ്ഫോമുകള്‍ സഹായകമാണെന്നത് മിഥ്യാധാരണ മാത്രമാണെന്ന് നടി തപ്സി പന്നു. സൂപ്പര്‍ താരനിരയില്ലാത്ത ചെറിയ സിനിമകള്‍ ഒടിടി കമ്പനികള്‍ക്ക് വില്‍ക്കുന്നത് അത്ര എളുപ്പമല്ലെന്നും കൂടുതല്‍ ലാഭം കിട്ടുന്ന സിനിമകളുടെ പിആര്‍ വര്‍ക്കുകള്‍ക്ക് മാത്രമാണ് അവര്‍ പണം മുടക്കുകയെന്നും തപ്സി പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു നടിയുടെ പ്രതികരണം.

“ഓരോ സ്റ്റുഡിയോയും അവരുടെ സിനിമകൾ പാക്കേജിംഗ് ചെയ്യാൻ തുടങ്ങിരിക്കുന്നു. അതിലൂടെ അവർക്ക് നല്ല വില ലഭിക്കാനും ഒടിടിയ്ക്ക് വിൽക്കാനും കഴിയും, അതിനാൽ നഷ്ടമില്ലാതെ വലിയ റിസ്ക് ഇല്ലാതെ കടന്നുപോകാം. കാരണം നിങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ വലിയ പേരുകളില്ല. വിചിത്രമെന്നു പറയട്ടെ, ഇപ്പോൾ, ഒടിടിയും പിന്തിരിഞ്ഞു, ഞങ്ങൾക്ക് എല്ലാ സിനിമയും എടുക്കാൻ കഴിയില്ലെന്നും എല്ലാ സിനിമയുടെയും പ്രമോഷന് പണം ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് അവരുടെ നിലപാട് " - തപ്സി പറഞ്ഞു.

താരങ്ങളില്ലാത്ത ചെറിയ സിനിമകള്‍ ഒടിടിയിലൂടെ ആണെങ്കിലും വിപണിയിലെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് പിആറിനായി പണം ചെലവാക്കേണ്ട എന്ന് അവര്‍ തീരുമാനിച്ചു. നിങ്ങളുടെ കൈവശം പിആറിനായി നീക്കിവെച്ച പണം കൊണ്ട് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് ഒടിടി കമ്പനികള്‍ ആവശ്യപ്പെടുന്നത്. തീയേറ്ററിലെത്തി എത്ര ആഴ്ചകള്‍ കഴിഞ്ഞായാലും ഒടിടിയില്‍ റിലീസ് ചെയ്യാമെന്നാണ് നിര്‍മാതാക്കളോട് അവര്‍ പറഞ്ഞിരിക്കുന്നതെന്നും തപ്സി കൂട്ടിച്ചേര്‍ത്തു.

സഞ്ജന സംഘി, രത്‌ന പഥക് ഷാ, ദിയ മിർസ, ഫാത്തിമ സന ​​ഷെയ്ഖ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ധക് ധക് എന്ന സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായ അനുഭവവും തപ്സി പങ്കുവെച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചെങ്കിലും, ധക് ധക് ഒടിടിയിൽ മികച്ച പ്രകടനം നടത്തി, നന്നായി പ്രമോട്ടു ചെയ്‌ത ദ ആർച്ചീസിനെ ചിത്രം മറികടക്കുകയും ചെയ്തു. സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരങ്ങളുടെ അരങ്ങേറ്റ ചിത്രമായിരുന്നു ദ ആർച്ചീസ്.

ഷാരൂഖ് ഖാനൊപ്പം രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് തപ്‌സി അവസാനമായി അഭിനയിച്ചത്. വിക്രാന്ത് മാസി, സണ്ണി കൗശൽ എന്നിവരോടൊപ്പം അഭിനയിച്ച ഫിർ ആയ് ഹസീൻ ദിൽറുബയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. കൂടാതെ, അക്ഷയ് കുമാർ , വാണി കപൂർ, ഫർദീൻ ഖാൻ എന്നിവർ അഭിനയിക്കുന്ന
ഖേൽ ഖേൽ മേ എന്ന സിനിമയിലും തപ്സി അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com