'ഇപ്പോള്‍ എല്ലാവരും അത് ചെയ്യുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അത് ചെയ്തു'; ബോളിവുഡിലെ സ്‌പൈ ത്രില്ലറിനെ കുറിച്ച് തപ്‌സി പന്നു

2015ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ബേബിയിലാണ് തപ്‌സി സ്‌പൈ ആയി അഭിനയിച്ചത്
'ഇപ്പോള്‍ എല്ലാവരും അത് ചെയ്യുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അത് ചെയ്തു'; ബോളിവുഡിലെ സ്‌പൈ ത്രില്ലറിനെ കുറിച്ച് തപ്‌സി പന്നു
Published on


ബോളിവുഡ് സിനിമ മേഖലയിലെ സ്‌പൈ ത്രില്ലര്‍ സിനിമകളെ കുറിച്ച് നടി തപ്‌സി പന്നു. സ്‌പൈ ത്രില്ലര്‍ സിനിമകളോടുള്ള ഹിന്ദി സിനിമ മേഖലയുടെ പെട്ടന്നുള്ള സ്‌നേഹത്തെ കുറിച്ചാണ് തപ്‌സി സംസാരിച്ചത്. ഇപ്പോള്‍ എല്ലാവരും സ്‌പൈ ത്രില്ലറുകള്‍ ചെയ്യുകയും ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ അത് നേരത്തെ ചെയ്തിട്ടുണ്ട് എന്നാണ് തപ്‌സി പറഞ്ഞത്. ന്യൂസ് എക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

'വളരെ രസകരമായ ക്യാരക്ടര്‍ ആക്ഷനില്‍ മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്‌പൈ ത്രില്ലറുകള്‍ ഫാഷന്‍ ആയിരുന്നില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും സ്‌പൈ ത്രില്ലര്‍ ചെയ്യണം. ഞാന്‍ അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തതാണ്. ഇനിയും ഞാന്‍ അത് ചെയ്താല്‍ ശരിയാവില്ല. എന്തിനാണ് ആവര്‍ത്തിച്ച് ഒരു റോള്‍ തന്നെ ചെയ്യുന്നതെന്ന ചോദ്യം വരും. അക്കാലത്ത് എന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. എനിക്ക് അത് തൊട്ട് നശിപ്പിക്കാന്‍ താത്പര്യം ഇല്ല. എനിക്ക് ആക്ഷന്‍ ത്രില്ലര്‍ ചെയ്യണമെന്ന് ഉണ്ടെങ്കില്‍ മറ്റേതെങ്കിലും ലേകത്ത് നിന്നായിരിക്കുമെന്ന് ഉറപ്പിച്ചു', എന്നാണ് തപ്‌സി പന്നു പറഞ്ഞത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ ഗാന്ധാരിയെ കുറിച്ചും താരം സംസാരിച്ചു. 'ഗാന്ധാരി മകള്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രതികാരമാണ്. അതെന്താണെന്ന് നിങ്ങള്‍ താമസിയാതെ കാണും. ദേവാശിഷ് മഖിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കനികയാണ് രചന. ഇതൊരു നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സിനിമയാണ്. അത് വിജയിച്ചാല്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് ഈ സിനിമ', തപ്‌സി പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ബേബിയിലാണ് തപ്‌സി സ്‌പൈ ആയി അഭിനയിച്ചത്. സിനിമയിലെ തപ്‌സിയുടെ അതിഥി വേഷത്തിന് വളരെ അധികം സ്വീകാര്യത ലഭിച്ചു. അതിനാല്‍ ആ കഥാപാത്രത്തെ വെച്ച് ഒരു സ്പന്‍ഓഫ് പുറത്തിറങ്ങിയിരുന്നു. നാം ഷബാന എന്നായിരുന്നു ചിത്രത്തിന്റെ പേര്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com