തപ്‌സി പന്നുവിന്റെ ഹസീന്‍ ദില്‍റുബ; രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്

കനിക ഡിലോണ്‍ എഴുതി വിനില്‍ മാത്യു സംവിധാനം ചെയ്ത ഹസീന്‍ ദില്‍റുബ നെറ്റ്ഫ്ലിക്‌സില്‍ 2021ലാണ് റിലീസ് ചെയ്തത്
തപ്‌സി പന്നുവിന്റെ ഹസീന്‍ ദില്‍റുബ; രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്
Published on

തപ്‌സി പന്നു, വിക്രാന്ത് മാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഹസീന്‍ ദില്‍റുബയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 9ന് നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തപ്‌സി പന്നുവും വിക്രാന്ത് മാസിയും ആദ്യ ഭാഗത്തിലേത് പോലെ ഭാര്യയും ഭര്‍ത്താവും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും എന്നാണ് സൂചന. സണ്ണി കൗശല്‍, ജിമ്മി ഷെര്‍ഗില്‍ എന്നിവര്‍ ചിത്രത്തില്‍ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കനിക ഡിലോണ്‍ എഴുതി വിനില്‍ മാത്യു സംവിധാനം ചെയ്ത ഹസീന്‍ ദില്‍റുബ നെറ്റ്ഫ്ലിക്‌സില്‍ 2021ലാണ് റിലീസ് ചെയ്തത്. റാണി എന്ന സ്ത്രീയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ആനന്ദ് എല്‍. റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ബുഷാന്‍ കുമാറിൻ്റെ ടി. സീരീസ് ഫിലിംസും ചേര്‍ന്നാണ് ഹസീന്‍ ദില്‍റുബ നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com