മലയാളി പ്രതിഭകൾ ഒരുക്കുന്ന മധുരൈ പടം; 'ജോക്കി' ടീസർ പുറത്ത്

'മഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോ. പ്രഗഭാൽ ആണ് 'ജോക്കി'യുടെ സംവിധാനം
'ജോക്കി' സിനിമ
'ജോക്കി' സിനിമ
Published on
Updated on

കൊച്ചി: പി.കെ. സെവൻ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഡോ. പ്രഗഭാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി. മഴക്കാടുകളിൽ നടക്കുന്ന മഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഇന്ത്യയിൽ ആദ്യമായി ഒരുക്കിയ 'മഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡോക്ടർ പ്രഗാഭാൽ.

മധുരൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് 'ജോക്കി'. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി ആണ് നായിക. 'മഡി'യിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

'ജോക്കി' സിനിമ
"എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ; പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ"

'ജോക്കി'യുടെ ആവേശകരമായ ടീസർ ചെന്നൈയിൽ നടന്ന വീഥി വിരുന്നിന്റെ വാർഷികാഘോഷ വേദിയിൽ ഔദ്യോഗികമായി പുറത്തിറക്കി. ടീസർ കണ്ട പ്രേക്ഷകർ ചിത്രത്തിന്റെ അവതരണത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു.ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും മറ്റു സിനിമാ താരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുത്തു.

ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ.പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം: സി. ഉദയകുമാർ, ഓഡിയോഗ്രാഫി: എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി: ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ്: പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പിആർഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com