പ്രണയത്തിനും ആപ്പ്! പ്രദീപ് രംഗനാഥന്റെ സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'; ട്രെയ്‌ലർ പുറത്ത്

വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്
'ലവ് ഇൻഷുറൻസ് കമ്പനി' സിനിമ
'ലവ് ഇൻഷുറൻസ് കമ്പനി' സിനിമ
Published on
Updated on

കൊച്ചി: പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ ട്രെയ്‌ലർ പുറത്ത്. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

2040ലെ ചെന്നൈയിലാണ് സിനിമയുടെ കഥ നടക്കുന്നത്. സാങ്കേതിക വിദ്യ മുന്നേറിയ കാലത്ത്, പ്രണയത്തിന് ഇൻഷുറൻസ് എന്ന ആശയവുമായി ഒരു കമ്പനി രംഗത്തെത്തുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം.

'ലവ് ഇൻഷുറൻസ് കമ്പനി' സിനിമ
ഖുശ്ബുവിന്റെ മകൾ അവന്തിക സുന്ദറിന്റെ ആദ്യ ചിത്രം; 'ആരംഭ'ത്തിന് പാക്കപ്പ്

പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് 'ലവ് ഇൻഷുറൻസ് കമ്പനി' പ്രദർശനത്തിന് എത്തുന്നത്. ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് 'ലവ് ഇൻഷുറൻസ് കമ്പനി'യിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com