വീണ്ടും ഒരു സ്പൈ ത്രില്ലർ, ആര്യ ചിത്രം 'മിസ്റ്റർ എക്സ്' ട്രെയ്‌ലർ പുറത്ത്; പ്രധാന വേഷത്തിൽ മഞ്ജു വാര്യർ

'എഫ്‌ഐആർ' എന്ന ചിത്രത്തിന് ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മിസ്റ്റർ എക്സ്'
തമിഴ് ചിത്രം 'മിസ്റ്റർ എക്സ്'
തമിഴ് ചിത്രം 'മിസ്റ്റർ എക്സ്'
Published on
Updated on

ആര്യ നായകനായ സ്പൈ ആക്ഷൻ തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ട്രെയ്‌ലർ പുറത്ത്. മനു ആനന്ദ് ആണ് സംവിധാനം. വിഷ്ണു വിശാൽ നായകനായ 'എഫ്‌ഐആർ' എന്ന ചിത്രത്തിന് ശേഷം മനു സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആര്യ, മഞ്ജു വാര്യർ എന്നിവർക്ക് പുറമേ ​ഗൗതം കാർത്തിക്, ആർ. ശരത്‌കുമാർ, കാളി വെങ്കട്ട്, അനഘ, അതുല്യ, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഏപ്രിൽ 17ന് 'മിസ്റ്റർ എക്സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

തമിഴ് ചിത്രം 'മിസ്റ്റർ എക്സ്'
"പൈറസി പ്രോത്സാഹിപ്പിക്കരുത്, നൂറുകണക്കിന് ആളുകളുടെ ചോരയും നീരുമാണ് ഓരോ സിനിമയും"; 'ജന നായകൻ' വിവാദത്തിൽ ശിവകാർത്തികേയൻ

സംവിധായകൻ മനു ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ വിനീത് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്നാണ് നിർമാണം. സഹനിർമാണം - എ. വെങ്കിടേഷ് , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രവന്തി സായ്‌നാഥ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എ.പി. പാൽ പാണ്ഡി, സംഗീതം - ദിബു നൈനാൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ഛായാഗ്രഹണം - അരുൾ വിൻസെന്റ് , എഡിറ്റർ - പ്രസന്ന ജി കെ, ആക്ഷൻ കൊറിയോഗ്രാഫി - സ്റ്റണ്ട് സിൽവ , കല - ഇന്ദുലാൽ കവീട്, ശേഖർ ബി, കോസ്റ്റ്യൂം ഡിസൈൻ - ഉത്തര മേനോൻ, ദീപാലി നൂർ, വിഎഫ്എക്സ് ഡയറക്ടർ -ശരത് വിനു, വിഎഫ്എക്സ് സൂപ്പർവൈസർ - ജോബിൻ ജേക്കബ്, വിഎഫ്എക്സ് - ഐഡന്റ് വിഎഫ്എക്സ് ലാബ്, സൗണ്ട് ഡിസൈൻ - തപസ് നായക്, എസ്എഫ്എക്സ് -വിഷ്ണു പി.സി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com