വടിവേലു നായകൻ, മലയാളി സംവിധായകന്റെ തമിഴ് അരങ്ങേറ്റം; 'പോർമുഴക്കം' പ്രഖ്യാപിച്ചു

ഒരു രാഷ്ട്രീയ കൊലപാതകക്കേസിനെ ആസ്പദമാക്കിയാണ് 'പോർമുഴക്കം' ഒരുങ്ങുന്നത്
'പോർമുഴക്കം' സിനിമ പ്രഖ്യാപിച്ചു
'പോർമുഴക്കം' സിനിമ പ്രഖ്യാപിച്ചു
Published on
Updated on

കൊച്ചി: വടിവേലുവിനെ കേന്ദ്ര കഥാപാത്രമാക്കി കോർട്ട് റൂം ഡ്രാമയുമായി സംവിധായകൻ എ.ബി. ബിനിൽ. 'പോർമുഴക്കം' എന്നാണ് സിനിമയുടെ പേര്. ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബിനിൽ. ആദ്യ മലയാള ചിത്രത്തിന് പിന്നാലെ തമിഴിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഈ യുവ സംവിധായകൻ.

ഒരു രാഷ്ട്രീയ കൊലപാതകക്കേസിനെ ആസ്പദമാക്കിയാണ് 'പോർമുഴക്കം' ഒരുങ്ങുന്നത്. വ്യവസ്ഥിതിയുടെയും അധികാരികളുടെയും സമ്മർദങ്ങൾക്കിടയിലും നീതിക്കായി പോരാടുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ വേഷത്തിലാണ് വടിവേലു ചിത്രത്തിൽ എത്തുന്നത്. സമുദ്രകനിയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

'പോർമുഴക്കം' സിനിമ
'പോർമുഴക്കം' സിനിമ

മണിലാൻഡ് ഗോൾഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജി. ലാലുവും ഡോണ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും ഉടൻ പ്രഖ്യാപിക്കുമെന്നും ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com