ഹൈദരാബാദ്: ഫിഷ് വെങ്കട് എന്ന് അറിയപ്പെടുന്ന തെലുങ്ക് നടന്‍ വെങ്കട് രാജ് (53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
താരം ഡയാലിസിസിന് വിധേയനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. വൃക്ക, കരള്‍ എന്നിവ തകരാറിലാവുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായിരുന്നതിനാല്‍ മകള്‍ ചികിത്സയ്ക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പവന്‍ കല്യാണ്‍, വിശ്വക് സെന്‍ തുടങ്ങിയ താരങ്ങള്‍ വെങ്കിടിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
ഹാസ്യവേഷങ്ങളില്‍ പ്രശസ്തനായ താരമാണ് ഫിഷ് വെങ്കിട്. ഗബ്ബര്‍ സിംഗ്, അദുര്‍സ്, ഡിജെ ടില്ലു, ഖൈദി നമ്പര്‍ 150 എന്നിവയാണ് താരത്തിന്റെ പ്രശസ്തമായ സിനിമകള്‍. ഒരു മീന്‍ മാര്‍ക്കറ്റില്‍ വെച്ചുള്ള ഹാസ്യ രംഗം വൈറലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് 'ഫിഷ് വെങ്കട്' എന്ന വിളിപ്പേര് ലഭിച്ചത്.