
തെലുങ്ക് താരം നാനി നായകനായി എത്തിയ ചിത്രമാണ് സരിപോത ശനിവാരം. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചത്. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 26 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സരിപോത ശനിവാരം സ്ട്രീമിംഗിനായി ലഭ്യമാകും. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷ പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തും.
നാനിയുടെ 16 വര്‍ഷത്തെ കരിയറിലെ മൂന്നാമത്തെ 100 കോടി ഗ്രോസറാണ് സരിപോത ശനിവാരം. സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഈഗയാണ് നാനിയുടെ ആദ്യത്തെ 100 കോടി ചിത്രം. 2012ല്‍ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 107 കോടി രൂപയാണ് കളക്ഷന്‍ നേടിയിരുന്നു. 2023-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമയായ ദസറ 121 കോടി രൂപ കളക്ഷന്‍ നേടി നാനിയുടെ രണ്ടാമത്തെ 100 കോടി ഗ്രോസറായി.
വിവേക് ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ സൂര്യാസ് സാറ്റര്‍ഡേ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ഓഗസ്റ്റ് 29നാണ് തിയേറ്ററിലെത്തിയത്. പ്രിയങ്ക മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യ ആണ്.
ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഘട്ടനം- റിയല്‍ സതീഷ്, റാം- ലക്ഷ്മണ്‍, കലാ സംവിധായകന്‍- ജി. എം. ശേഖര്‍, വസ്ത്രാലങ്കാരം- നാനി കാമാര്‍സു, എക്‌സിക്കൂട്ടീവ് പ്രൊഡ്യൂസര്‍- എസ്. വെങ്കടരത്‌നം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്‌സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്. പിആര്‍ഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.