പോസ്റ്ററില്‍ പിണറായി, കേരള രാഷ്ട്രീയം സംസാരിക്കുന്ന 'ദി കോമ്രേഡ്'; ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന 'ദി കോമ്രേഡി'ൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്
'ദി കോമ്രേഡ്' പോസ്റ്റർ
'ദി കോമ്രേഡ്' പോസ്റ്റർ
Published on

കൊച്ചി: കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം 'ദി കോമ്രേഡ്' ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. കോഴിക്കോട് വച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന 'ദി കോമ്രേഡി'ൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. 'ദി കോമ്രേഡ്' ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. നാളിതുവരെ മലയാളത്തിൽ ഇറങ്ങിയ പൊളിറ്റിക്കൽ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള ഴോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. കഴിഞ്ഞ എൺപതു വർഷത്തെ കേരള രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകൻ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.

'ദി കോമ്രേഡ്' പോസ്റ്റർ
"ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു"; 'രാവണപ്രഭു' റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പത്തോളം മുഖ്യധാര അഭിനേതാക്കളാകും അണിനിരക്കുക. ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കും 'ദി കോമ്രേഡ്' എന്ന് നിർമാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിലെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തുമെന്ന് വാട്ടർമാൻ ഫിലിംസ് അറിയിച്ചു. പിആർഓ - ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com