മോഹൻലാൽ-എം.ജി. ശ്രീകുമാര്‍ മാജിക് വീണ്ടും! ‘അതിമനോഹര'ത്തിലെ ആദ്യ ഗാനം പുറത്ത്

ബി.കെ. ഹരിനാരായണന്‍റെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നത്.
മോഹൻലാൽ-എം.ജി. ശ്രീകുമാര്‍ മാജിക് വീണ്ടും!  ‘അതിമനോഹര'ത്തിലെ ആദ്യ ഗാനം പുറത്ത്
Published on: 
Updated on: 

കൊച്ചി: തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യം ​ഗാനം പുറത്ത്. സുന്ദര രാവണന്‍ എന്ന ഗാനം ചിത്രത്തിലെ ആദ്യ സിംഗിള്‍ ആയാണ് പുറത്തെത്തിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍റെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം എം.ജി. ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തിലാണ് ഗാനം എത്തിയിരിക്കുന്നത് എന്നതും കൗതുകം. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ എം.ജി ശ്രീകുമാര്‍ ആലപിച്ചിട്ടുള്ള പല കാലങ്ങളിലെ ഗാനങ്ങള്‍ ഇപ്പോഴും ആസ്വാദകര്‍ ആഘോഷിക്കുന്നവയാണ്. അക്കൂട്ടത്തിലേക്കാണ് ഒരു പുതിയ എന്‍ട്രി കൂടി എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിതരണാവകാശം ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാണ-വിതരണ കമ്പനിയായ എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയിരുന്നു. അമേരിക്ക ഒഴികെയുള്ള വിദേശ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും സ്വന്തമാക്കിയിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.

മോഹൻലാൽ-എം.ജി. ശ്രീകുമാര്‍ മാജിക് വീണ്ടും!  ‘അതിമനോഹര'ത്തിലെ ആദ്യ ഗാനം പുറത്ത്
ഫീൽ ഇല്ല! രാജ്യത്തെ ആദ്യ എഐ ചിത്രത്തെ കൈവിട്ട് ചൈനീസ് പ്രേക്ഷകർ

മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ മോഹൻലാൽ നിൽക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ടി.എസ്. ലവ്‍ലജന്‍ എന്നാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇഷ്‌ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, മുകേഷ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മോഹൻലാലിന്റെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് അതിമനോഹരത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് ഷഫീക് വി.ബി., സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, കോസ്റ്റ്യൂം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കേരളത്തിന് പുറത്തുള്ള റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ വിപണികളിലും വിതരണ പങ്കാളികളെ ഉറപ്പിച്ചതോടെ ‘അതിമനോഹരം’ കൂടുതൽ വിപുലമായ റിലീസിനാണ് ഒരുങ്ങുന്നത്. എപിഐ ഇന്റർനാഷണലിന്റെ ഇന്ത്യൻ വിതരണവും ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ വിദേശ വിതരണവും ചിത്രത്തിന്റെ ആഗോള പ്രേക്ഷകവ്യാപ്തി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.