
ബോളിവുഡിലെ ഏറ്റവും സമ്പന്നയായ നടിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹുറൂൺ. ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയ വ്യക്തിയാണ് ആരാധകരെ ഞെട്ടിച്ചത്. അത് ആലിയ ഭട്ടോ, ദീപിക പദുകോണോ, ഐശ്വര്യ റായിയോ അല്ല. തൊണ്ണൂറുകളിലെ സൂപ്പർ നായിക ജൂഹി ചൗളയാണ്. എടുത്ത് പറയാൻ മാത്രം സിനിമകളോ ഒന്നും തന്നെ ജൂഹി ചൗള ഈ അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല എന്നതും വളരെ ശ്രദ്ധേയമാണ്. നടിമാരുടെ ആഗോള സമ്പന്ന പട്ടികയിൽ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്.
4600 കോടി രൂപയാണ് ജൂഹിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ആണ്, 850 കോടി രൂപയാണ് ആസ്തി. പ്രിയങ്ക ചോപ്രയാണ് മൂന്നാം സ്ഥാനത്ത്. ദീപിക പദുകോണും ആലിയ ഭട്ടും പിന്നിലുണ്ട്.
ബിസിനസ് നിക്ഷേപങ്ങളിൽ നിന്നാണ് ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ഉള്ളത്. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സഹസ്ഥാപക കൂടിയാണ് ജൂഹി ചൗള. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമാണ് ഇവർ. റിയൽ എസ്റ്റേറ്റ് രംഗത്തും ഇവർ സജീവമാണ്. കോടീശ്വരനായ ജയ് മെഹ്ത്തയാണ് ഭർത്താവ്.