

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 'ജോർജ് സാർ' എന്ന വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പരസ്യചിത്ര സംവിധായകൻ പ്രകാശ് വർമയാണ് നായകൻ. പ്രകാശ് വർമയ്‌ക്കൊപ്പം അഭിരാമിയും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാരിക്കാമുറി ഷൺമുഖനായുള്ള മമ്മൂട്ടിയുടെ അതിഥി വേഷമാണ് സിനിമയുടെ ഹൈലൈറ്റ്
സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ'. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. സാധാരണക്കാർ താമസിക്കുന്ന മേത്താനം ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ-ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് 'ഓട്ടം തുള്ളലി'ൽ.
വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി,സിദ്ധാർത്ഥ് ശിവ, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'എന്ന വിലൈ'. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സജീവ് പാഴൂർ ആണ്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ‘എന്ന വിലൈ’ കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയുമാണ് മുന്നേറുന്നത്.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ലീഗൽ-പൊലീസ് ഡ്രാമയാണ് 'ദായ്‌റ'. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.
സാക്ക് ക്രെഗർ സംവിധാനം ചെയ്യുന്ന സർവൈവൽ ഹൊറർ ആക്ഷൻ ചിത്രം. മുൻകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി തികച്ചും പുതിയൊരു ശൈലിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഓസ്റ്റിൻ അബ്രാംസ്, സാക്ക് ചെറി, കാളി റൈസ്, ജോണോ വിൽസൺ, പോൾ വാൾട്ടർ ഹൗസർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
1998ൽ പുറത്തിറങ്ങിയ പ്രശസ്ത ഹോളിവുഡ് ഡാർക്ക് റൊമാന്റിക് ഫിലിം 'പ്രാക്ടിക്കൽ മാജിക്കി'ന്റെ രണ്ടാം ഭാഗം. സൂസൻ ബിയർ ആണ് സംവിധാനം. ആലീസ് ഹോഫ്മാൻ രചിച്ച 'ദ ഓവൻസ് സിസ്റ്റേഴ്സ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാന്ദ്ര ബുളോക്ക്, നിക്കോൾ കിഡ്മാൻ, ജോയി കിംഗ്, മെയ്സി വില്യംസ്, ലീ പേസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
28 വർഷങ്ങൾക്ക് ശേഷം ഹോളിവുഡിലെ സൂപ്പർ താരങ്ങളായ സാന്ദ്ര ബുളോക്കും നിക്കോൾ കിഡ്മാനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.