
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അവശേഷിച്ചിരുന്ന മദസൗഹാര്‍ദത്തെയും തുല്യതയെയും ഇല്ലാതാക്കിയെന്ന് മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ. ദി വയറിനുവേണ്ടി മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് നസീറുദ്ദീന്‍ ഷാ ഇക്കാര്യം പറഞ്ഞത്.
'മോദിയെ എതിര്‍ക്കുന്നവര്‍ക്ക് ഈ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അയാളാണ് കാരണമെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ മോദി ഭരണത്തില്‍ വരുന്നതിന് മുമ്പു തന്നെ ഇന്ത്യയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മോദി ഉറങ്ങിക്കിടന്ന അത്തരം പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. നമ്മുടെ രാജ്യത്ത് മതങ്ങള്‍ തമ്മില്‍ വിദ്വേഷ പ്രശ്‌നങ്ങള്‍ പണ്ട് മുതലേ ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് ഒരു മുസ്ലീം ആയതിന്റെ പേരില്‍ കളിയാക്കല്‍ ഏറ്റുവാങ്ങിയിരുന്നത് എനിക്ക് ഓര്‍മയുണ്ട്. അതുപോലെ ഞാനും മറ്റു മതത്തിലുള്ളവരെ കളിയാക്കുമായിരുന്നു.', നസീറുദ്ദീന്‍ ഷാ പറഞ്ഞു.
'വിദ്വേഷം എപ്പോഴും നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു. മോദി വളരെ ബുദ്ധിപൂര്‍വ്വം അത്തരം പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവേശഷിച്ച മതസൗഹാര്‍ദത്തെയും തുല്യതയെയും ഇല്ലാതാക്കുകയായിരുന്നു. ഇതിന് മുമ്പ് നമ്മള്‍ ജീവിച്ചിരുന്നത് മതങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലാത്ത രാജ്യത്തായിരുന്നു എന്ന് പറയാന്‍ കഴിയില്ല. കാരണം അത് ശരിയല്ല. പണ്ടും ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇനി നമ്മള്‍ ചെയ്യേണ്ടത് ഈ രാജ്യത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന വിദ്വേഷത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയാണ് വേണ്ടത് -നസീറുദ്ദീന്‍ ഷാ വ്യക്തമാക്കി.