വർമൻ അല്ല, മാലാഖ? വിനായകൻ - ജയസൂര്യ ചിത്രം 'ടൈറ്റൻസ്' ഒക്ടോബർ 22ന് തിയേറ്ററുകളിൽ

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി- ഫാന്റസി ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന
'ടൈറ്റൻസ്' സിനിമയിൽ വിനായകൻ
'ടൈറ്റൻസ്' സിനിമയിൽ വിനായകൻ
Published on: 
Updated on: 

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമിച്ച പുതിയ ചിത്രം 'ടൈറ്റൻസി'ന്റെ സെൻസറിങ് പൂർത്തിയായി. യു.എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 22ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് ജോയ് ആണ്.

നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവരും ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കോമഡി - ഫാന്റസി ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മാലാഖയായാണ് വിനായകൻ എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ജയസൂര്യ, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കോമഡി- ഫാന്റസി ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

'ടൈറ്റൻസ്' സിനിമയിൽ വിനായകൻ
“ഇതിനോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി”; ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസുമായി 'ഡിസ്കോ' ആദ്യ ഗാനം

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ടൈറ്റൻസ്'. ജെയിംസ് സെബാസ്റ്റ്യൻ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ ഓഡിയോ- മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

'ടൈറ്റൻസ്' സിനിമയിൽ വിനായകൻ
ടോ‍ർച്ച് തെളിച്ച് ദിലീഷ് പോത്തൻ, വൈറലായി പോസ്റ്റർ; ഭാവന റിലീസിലൂടെ 'ഭൗമ' തിയേറ്ററുകളിലേക്ക്

ഛായാഗ്രഹണം: വിഷ്ണു ശർമ, എഡിറ്റർ: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ, ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വി.എഫ്.എക്‌സ്. ഡയറക്ടർ: വിശാഖ് ബാബു, വരികൾ: മുത്തു, കോസ്റ്റും: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്‌സിങ്: രാജാകൃഷ്ണൻ എം.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസ്സോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്‌സ് പ്രഭു, ഡിജിറ്റൽ പി.ആർ: യദുൽ ബോസ്, വിവേക് വിനയ്രാജ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വി.എഫ്.എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്‌റ്റോറിയൽ എഫ്.എക്‌സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.

News Malayalam 24x7
newsmalayalam.com