തിരു വീർ-ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'യുടെ ടൈറ്റിൽ പുറത്തിറങ്ങി; നിർമാണം ഗംഗ എന്റർടൈൻമെന്റ്‌സ്

ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് ഹൈദരാബാദിൽ വെച്ച് നേരത്തെ നടന്നിരുന്നു
തിരു വീർ-ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'യുടെ ടൈറ്റിൽ പുറത്തിറങ്ങി; നിർമാണം ഗംഗ എന്റർടൈൻമെന്റ്‌സ്
Published on
Updated on

കൊച്ചി: ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രീ വെഡ്ഡിങ് ഷോ'യ്ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. 'ഓ സുകുമാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായികയായി എത്തുന്നത്. നവാഗതനായ ഭരത് ദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലിയാണ് ചിത്രം നിർമിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓ സുകുമാരി'.

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ശിവം ഭാജെ'യാണ് ഗംഗ എന്റർടൈൻമെന്റ്‌സിൻ്റെ ആദ്യ ചിത്രം. ഭരത് ദർശൻ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സംക്രാന്തികി വാസ്തുന'ത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് ഹൈദരാബാദിൽ വെച്ച് നേരത്തെ നടന്നിരുന്നു. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.

തിരു വീർ-ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'യുടെ ടൈറ്റിൽ പുറത്തിറങ്ങി; നിർമാണം ഗംഗ എന്റർടൈൻമെന്റ്‌സ്
അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ട് മൂന്നേ മൂന്ന് നാൾ മാത്രം...! ബുക്ക് മൈ ഷോ തൂക്കി 'കളങ്കാവൽ'

ആഴവും ശക്തവുമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട തിരു വീർ, ഇതിലൂടെ ആ യാത്ര തുടരുകയാണ്. നിരൂപക പ്രശംസ നേടിയ 'മസൂദ' മുതൽ സമീപകാല ഹിറ്റായ 'പ്രീ വെഡ്ഡിങ് ഷോ' വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങൾ ചെയ്ത തിരു വീർ, 'ഓ സുകുമാരി'യിലൂടെയും പ്രേക്ഷകർക്ക് ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം 19 മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ - വിംഗ് ചുൻ അഞ്ചി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com