നോളന്‍ പടത്തില്‍ ഇനി ടോം ഹോളണ്ടും; 2026ല്‍ റിലീസ്

ചിത്രത്തില്‍ മാറ്റ് ഡാമണും കേന്ദ്ര കഥാപാത്രമാണ്
നോളന്‍ പടത്തില്‍ ഇനി ടോം ഹോളണ്ടും; 2026ല്‍ റിലീസ്
Published on


ക്രിസ്റ്റഫര്‍ നോളന്‍ ഓപ്പണ്‍ഹൈമറിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും നോളന്‍ തന്നെയാണ്. ചിത്രം 2026 ജൂലൈ 17ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ബ്രിട്ടിഷ് താരം ടോം ഹോളണ്ടും കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. ചിത്രത്തില്‍ മാറ്റ് ഡാമണും കേന്ദ്ര കഥാപാത്രമാണ്.

സിനിമയുടെ കഥാപരിസരം ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പുതിയ കാലഘട്ടത്തിലായിരിക്കില്ല കഥ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിന്‍കോപി എന്ന ബാനറിന്റെ കീഴില്‍ ക്രിസ്റ്റഫര്‍ നോളനും ഭാര്യയും നിര്‍മാതാവും ആയ എമ തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

പുതിയ ചിത്രത്തിലൂടെ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ ഭാഗമാവുകയാണ് വീണ്ടും നോളന്‍. നേരത്തെ ഓപ്പണ്‍ഹൈമറിന് വേണ്ടിയാണ് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും നോളനും ഒന്നിച്ചത്. ചിത്രത്തിന് നോളന് തന്റെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചു. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ $976 മില്യണ്‍ ആണ് കളക്ട് ചെയ്തത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാറ്റ് ഡാമണ്‍ മൂന്നാം തവണയാണ് ക്രിസ്റ്റഫര്‍ നോളനൊപ്പം പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ഹൈമര്‍, ഇന്റസ്റ്റെല്ലാര്‍ എന്നീ ചിത്രങ്ങളില്‍ താരം നോളനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ടോം ഹോളണ്ട് ഇതാദ്യമായാണ് നോളനൊപ്പം ഒരു സിനിമ ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com