നടനാകാൻ ആഗ്രഹിച്ച് നടന്ന വർഷങ്ങളിൽ, ഇരുവരും അവരുടേതായ രീതികളിൽ പ്രചോദനം നൽകിയിട്ടുണ്ട്: സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടോവിനോ

ഇതിനോടകം തന്നെ ടോവിനോ, സൂര്യയ്ക്കും കാർത്തിക്കൊപ്പം പങ്കുവെച്ച ചിത്രം വൈറൽ ആയി കഴിഞ്ഞു
നടനാകാൻ ആഗ്രഹിച്ച് നടന്ന വർഷങ്ങളിൽ, ഇരുവരും അവരുടേതായ രീതികളിൽ പ്രചോദനം നൽകിയിട്ടുണ്ട്: സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്  ടോവിനോ
Published on

സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ടോവിനോ തോമസ്. സമൂഹ മാധ്യമത്തിലൂടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചത്. താൻ നടനാകാൻ ആഗ്രഹിച്ചു നടന്ന സമയം ഇരുവരും പ്രചോദനം നൽകിയിട്ടുണ്ടെന്നും ടൊവിനോ കുറിച്ചു.

'നടനാകാൻ ആഗ്രഹിച്ച് നടന്ന വർഷങ്ങളിൽ, ഇരുവരും അവരുടേതായ രീതികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. ഇന്ന്, ഇവരുടെ നടുവിൽ നിൽക്കുമ്പോൾ എന്റെ യാത്രയിൽ ഇവർ ചെലുത്തിയ സ്വാധീനത്തെ നന്ദിയോടെ ഓർക്കുന്നു. സുര്യയെയും കാർത്തിയെയും നേരിട്ട് കണ്ട സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷം. ഒപ്പം നാളെ റിലീസ് അകന്നിരിക്കുന്നു കാർത്തിയുടെ ചിത്രം മെയ്യഴകന് ആശംസകൾ', ടോവിനോ കുറിച്ചു.

ഇതിനോടകം തന്നെ ടോവിനോ, സൂര്യയ്ക്കും കാർത്തിക്കൊപ്പം പങ്കുവെച്ച ചിത്രം വൈറൽ ആയി കഴിഞ്ഞു. അതേസമയം, നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com