
പൊന്‍മാന്‍ സിനിമയുടെ വിജയത്തില്‍ ബേസില്‍ ജോസഫിന് ആശംസകള്‍ അറിയിച്ച് നടന്‍ ടൊവിനോ തോമസ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ബേസിലിന് ആശംസകള്‍ അറിയിച്ചത്. അടുത്ത സിനിമയും വമ്പന്‍ ഹിറ്റാവട്ടെ എന്നും ടൊവിനോ പറഞ്ഞിട്ടുണ്ട്. ബേസിലിന്റെ ഇനി വരാനിരിക്കുന്ന സിനിമ മരണമാസാണ്. ടൊവിനോയാണ് മരണമാസിന്റെ നിര്‍മാതാവ്.
'പൊന്‍മാന്റെ വമ്പന്‍ വിജയത്തില്‍ ആശംസകള്‍. ഭാവിയില്‍ ഇനിയും ഇത്തരം വിജയങ്ങള്‍ ഉണ്ടാവട്ടെ. നിന്റെ അടുത്ത സിനിമയ്ക്കായി കട്ട വെയിറ്റിംഗ്. അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ. കോടികള്‍ വാരട്ടെ', എന്നാണ് ടൊവിനോ കുറിച്ചത്.
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് പൊന്‍മാന്‍. ബേസില്‍ ജോസഫിനൊപ്പം സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മിച്ചത്. ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ്. ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ കഥ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസാണ് ചിത്രം നിര്‍മിക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്.
രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.