'അവറാന്‍' ആയി ടൊവിനോ തോമസ്; തിരക്കഥയൊരുക്കാന്‍ ബെന്നി പി നായരമ്പലം

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.
'അവറാന്‍' ആയി ടൊവിനോ തോമസ്; തിരക്കഥയൊരുക്കാന്‍ ബെന്നി പി നായരമ്പലം
Published on
Updated on

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന 'അവറാൻ' എന്ന ടോവിനോ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു. മേക്കപ്പ്: റോണക്സ്‌ സേവ്യർ, സഹനിർമ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, മോഷൻ പോസ്റ്റർ: ഐഡന്റ് ലാബ്സ്, ഡിസൈൻ: തോട്ട് സ്റ്റേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത നടികറാണ് ടൊവിനോയുടെതായി അവസാനം റിലീസായ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും അധികം മുതല്‍ മുടക്കുള്ള ചിത്രമായ അജയന്‍റെ രണ്ടാം മോഷണം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രമായതാണ് ടോവിനോ എത്തുന്നത്. ഫാന്‍റസി ത്രില്ലര്‍ ജോണറില്‍ എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com