
വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഗോട്ട്. സെപ്റ്റംബര്‍ 5നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ ചില സര്‍പ്രൈസ് കാമിയോകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം തൃഷയുടെ കാമിയോ ആണ്. ചിത്രത്തില്‍ തൃഷ മട്ട സോങ് എന്ന ഡാന്‍സ് നമ്പറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ ചിത്രത്തിലെ തൃഷയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മഞ്ഞ സാരിയുടുത്താണ് തൃഷ ഡാന്‍സ് നമ്പറില്‍ എത്തിയത്. പാട്ടിന്റെ ബിടിഎസ് ചിത്രങ്ങള്‍ തൃഷ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, സ്നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.