കോള്‍ഡ് പ്ലേ താരം ക്രിസ് മാര്‍ട്ടിന്‍ 'ജയ് ശ്രീറാം' എന്ന് വിളിച്ചോ; വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

മുംബൈയില്‍ ഇനി രണ്ട് ഷോകള്‍ കൂടി ബാക്കിയുണ്ട്. ജനുവരി 21നും 22നുമാണ് ഇനിയുള്ള ഷോകള്‍.
കോള്‍ഡ് പ്ലേ താരം ക്രിസ് മാര്‍ട്ടിന്‍ 'ജയ് ശ്രീറാം' എന്ന് വിളിച്ചോ; വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?
Published on


കോള്‍ഡ് പ്ലേ അവരുടെ ഇന്ത്യന്‍ ടൂര്‍ ശനിയാഴ്ച്ചയാണ് മുംബൈയില്‍ വെച്ച് ആരംഭിച്ചത്. ക്രിസ് മാര്‍ട്ടിന്‍ ആരാധകരെ ഹിന്ദിയില്‍ സ്വാഗതം ചെയ്തു. ആദ്യത്തെ പാട്ടുകള്‍ക്ക് ശേഷം ക്രിസ് ശുക്രിയ പറഞ്ഞ് ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചു.

എന്നാല്‍ ഇതൊന്നും ആയിരുന്നില്ല സമൂഹമാധ്യമത്തില്‍ വൈറലായത്. ക്രിസ് മാര്‍ട്ടിന്‍ സ്‌റ്റേജില്‍ വെച്ച് 'ജയ് ശ്രീറാം' പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അതിന് പിന്നിലെ സത്യാവസ്ത എന്താണെന്ന് നിരവധി പേര്‍ അന്വേഷിച്ച് നടപ്പുണ്ട്. ക്രിസ് എങ്ങനെ പെട്ടന്ന് ജയ് ശ്രീറാം വിളിച്ചുവെന്നാണ് ചിലരുടെയെങ്കിലും സംശയം.

ആ സംശയം ശരിയായിരുന്നു. ക്രിസ് ഹിന്ദിയില്‍ നന്ദി പറഞ്ഞതുപോലെ പഠിച്ച് പറഞ്ഞതല്ല ജയ് ശ്രീറാം എന്നത്. മറിച്ച് ആരാധകര്‍ പിടിച്ചിരുന്ന പ്ലക്കാര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയിരുന്നു. അത് ക്രിസ് നോക്കി വായിക്കുകയായിരുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്നും ക്രിസ് ചോദിക്കുന്നുണ്ട്.


കോള്‍ഡ് പ്ലേ അവരുടെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളായ വിവാ ലാ വിദാ, അഡ്വെഞ്ചര്‍ ഓഫ് എ ലൈഫ്‌ടൈം, യെല്ലോ തുടങ്ങിയ ഗാനങ്ങളാണ് ആലപിച്ചത്. മുംബൈയില്‍ ഇനി രണ്ട് ഷോകള്‍ കൂടി ബാക്കിയുണ്ട്. ജനുവരി 21നും 22നുമാണ് ഇനിയുള്ള ഷോകള്‍. ജനുവരി 25നും 26നും അഹമ്മദാബാദില്‍ വെച്ചാണ് ഷോ. ആ ഷോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com