
മാര്‍ക്കോ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ടായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'മാര്‍ക്കോയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ പോവുന്നത്', ഉണ്ണി മുകുന്ദന്‍ കുറിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയാണ് മാര്‍ക്കോ സംവിധാനം ചെയ്യുന്നത്. ചിത്രം നിലവില്‍ അതിന്റെ അവസാന ഷെഡ്യൂളിലാണ്. രവി ബസൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, യുക്തി തരേജ, ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, അജിത് കോശി എന്നിവരും ചിത്രത്തിലുണ്ട്.