ഐവിഎഫ് ഡോക്ടറായി ഉണ്ണി മുകുന്ദന്‍; 'ഗെറ്റ് സെറ്റ് ബേബി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിഖില വിമലാണ് ചിത്രത്തിലെ നായിക
ഐവിഎഫ് ഡോക്ടറായി ഉണ്ണി മുകുന്ദന്‍; 'ഗെറ്റ് സെറ്റ് ബേബി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Published on

ഉണ്ണിമുകുന്ദനെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻറർടെയ്നർ നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു. ആസിഫ് അലി നായകനായെത്തിയ കോഹിനൂറിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സ്കന്ദാ സിനിമാസും കിങ്സ്‌മെൻ പ്രൊഡക്‌ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.

രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസകരമായ സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എന്റർടെയ്നറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പറഞ്ഞു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ്. ആണ്. എഡിറ്റിങ് അർജു ബെൻ. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ഈ ചിത്രം അധികം വൈകാതെ തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com