
ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ . 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് റിലീസ് ചെയ്തത്. കൈക്കുഞ്ഞുമായി പുഞ്ചിരിയോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണാന്‍ സാധിക്കുക. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസും കിങ്‌സ്‌മെൻ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എൻ്റർടെയിനർ ആയിരിക്കും ഈ ചിത്രം എന്നും അണിയറപ്രവർത്തകർ പറയുന്നു.
വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. സാം .സി .എസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അലക്സ് ജെ പുളിക്കൽ. സുനിൽ.കെ.ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം മാര്‍ക്കോയാണ്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം.