ഹൊറർ ത്രില്ലറുമായി ഉർവശി - ധ്യാൻ ശ്രീനിവാസൻ - നവ്യാ നായർ ടീം; 'വിസിറ്റർ' ടൈറ്റിൽ പോസ്റ്റർ

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് 'വിസിറ്റർ'
നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, ഉർവശി
നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, ഉർവശി
Published on
Updated on

കൊച്ചി: ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ ത്രില്ലർ ചിത്രം 'വിസിറ്റർ' ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ മുരളീധരൻ ആണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവർ ചിത്രത്തിന്റെ സഹനിർമാതാക്കൾ. നീതു മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് 'വിസിറ്റർ'. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, ഉർവശി
ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ | PHOTOS

ഛായാഗ്രഹണം: എം. കെ., സംഗീതം: അരുൺ മുരളീധരൻ, എഡിറ്റിങ്: നിധിൻ രാജ് ആരോൾ, മേക്ക്-അപ്പ്: റോണെക്സ് സേവ്യർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, ശബ്ദ രൂപകൽപ്പന: ജയദേവൻ ചക്കാടത്, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ.

പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്, ഫൈനൽ മിക്സ്: എം. ആർ രാജാകൃഷ്ണൻ, ഗാനരചന: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ അബ്രഹാം, പി.ആർ.ഒ: എ. എസ്. ദിനേഷ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ

News Malayalam 24x7
newsmalayalam.com