പ്രവചനാതീതമായ ഭാവങ്ങളിൽ ഉർവശിയും ജോജുവും; 'ആശ' സെക്കൻഡ് ലുക്ക് പുറത്ത്

അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സഫർ സനലാണ്
'ആശ' സിനിമയുടെ പോസ്റ്റർ
'ആശ' സിനിമയുടെ പോസ്റ്റർ
Published on
Updated on

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും 'ആശ'യിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ സഫർ സനലാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

'ആശ' സിനിമയുടെ പോസ്റ്റർ
സർവം നിവിൻ; ഒരു ഫീൽ ഗുഡ് 'ഡെലുലു' പടം | Sarvam Maya Review

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com