ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി 'വാഴ 2'

നവാഗതനായ സവിന്‍ സാ ആണ് 'വാഴ II' സംവിധാനം ചെയ്യുന്നത്
വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്Source: Instagram / vipindashb
Published on
Updated on

കൊച്ചി: സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസി'ന്റെ സർപ്രൈസ് അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. ഒൻപത് സംഗീത സംവിധായകരും പത്ത് പാട്ടുകളുമായാണ് ചിത്രത്തിലുള്ളത്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്.

മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ.

വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
'സെന്‍സര്‍ ബോര്‍ഡിനാണ് ആ അധികാരം'; 'കേരള സ്‌റ്റോറി 2' ഹൈക്കോടതി കാണുന്നത് എതിര്‍ത്ത് നിർമാതാക്കൾ

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് 'വാഴ 2'വിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും 'വാഴ 2'വിൽ അഭിനയിക്കുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
"ഒരു സിനിമയുടെ പേര് എങ്ങനെ സമുദായത്തെ മോശമായി ബാധിക്കും"; 'യാദവ് കി ലവ് സ്റ്റോറി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റര്‍ - കണ്ണന്‍ മോഹൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ടെൻ ജി മീഡിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com