അറയ്ക്കല്‍ മാധവനുണ്ണിയുടെ റീ എന്‍ട്രി; ‘വല്ല്യേട്ടൻ’ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്

24 വർഷങ്ങൾക്ക് ശേഷമാണ് വല്ല്യേട്ടന്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്
അറയ്ക്കല്‍ മാധവനുണ്ണിയുടെ റീ എന്‍ട്രി; ‘വല്ല്യേട്ടൻ’ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്
Published on

അറയ്ക്കല്‍ മാധവനുണ്ണി എന്ന പേര് മലയാളി മറക്കില്ല. അത്രകണ്ട് 'വല്ല്യേട്ടനിലെ' ഈ മാസ്സ് ആക്ഷന്‍ കഥാപാത്രത്തിന്‍റെ വേഷവും ഭാവവും സംഭാഷണങ്ങളും സിനിമാ ആസ്വാദകരുടെ മനസില്‍ പതിഞ്ഞിട്ടുണ്ട്. മലയാളി റീവാച്ച് ചെയ്യുന്ന വല്ല്യേട്ടന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ വല്യേട്ടന്‍ നവംബർ 29ന് 4K ഡോൾബി അറ്റ്‌മോസ് ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തും. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്. റീമാസ്റ്റർ ചെയ്ത ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. 

24 വർഷങ്ങൾക്ക് ശേഷമാണ് വല്ല്യേട്ടന്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ചിത്രം പുറത്തിറക്കുന്നത്. ആവേശഭരിതമായ ആക്ഷൻ രംഗങ്ങളിൽ അറക്കൽ മാധവനുണ്ണിയെയും അനുജന്മാരെയും കൂടാതെ വില്ലന്മാരെയും അണിനിരത്തുന്ന ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്. ‘വല്ല്യേട്ടന്റെ’ രണ്ടാംവരവ് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ പേർ കണ്ട റീ-റിലീസ് ടീസറുമായി.

മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. സായ് കുമാർ, എൻ.എഫ്. വർഗീസ് എന്നിവരുടെ വില്ലൻ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളുമാണ് ഇന്നും ഈ ചിത്രത്തെ ആരാധകർ ഓർത്തിരിക്കുവാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.

Also Read: ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് 2024 എ.ആർ. റഹ്മാന്; പുരസ്കാരം ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന്

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. സംഗീതം മോഹൻ സിത്താരയും. പശ്ചാത്തല സംഗീതം നിർവഹിച്ചത് സി. രാജാമണിയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്. ബോബനാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്‌മോസ് മിക്സിങ് ചെയ്തത് എം.ആർ. രാജകൃഷ്ണനും സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത് ധനുഷ് നായനാരുമാണ്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ) ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com