"സ്വന്തം മോൻ്റെ കല്യാണമാണ് അങ്ങേരു മൊടക്കിയത്...നല്ല പുഴുങ്ങിയ തന്ത"; മംഗല്യ ബന്ദിൻ്റെ കഥയുമായി പൊട്ടിച്ചിരിപ്പിച്ച് 'വത്സലാ ക്ലബ്ബ്' ട്രെയിലർ

"ചേട്ടാ...ചേട്ടനെന്നെ കെട്ടാൻ പറ്റുമോ? തൻ്റേടിയായ ഒരു പെണ്ണിൻ്റെ നിശ്ചയദാർഷ്ട്യ ത്തോടെയുള്ള ഈ ചോദ്യത്തിനു മുന്നിൽ ആ ചെറുപ്പക്കാരൻ ഒന്നു പകച്ചുപോയി എന്നതു സത്യം ."
വത്സല ക്ലബ് ട്രെയിലർ
വത്സല ക്ലബ് ട്രെയിലർSource; Social Media
Published on

ചേട്ടാ...ചേട്ടനെന്നെ കെട്ടാൻ പറ്റുമോ?

തൻ്റേടിയായ ഒരു പെണ്ണിൻ്റെ നിശ്ചയദാർഷ്ട്യ ത്തോടെയുള്ള ഈ ചോദ്യത്തിനു മുന്നിൽ ആ ചെറുപ്പക്കാരൻ ഒന്നു പകച്ചുപോയി എന്നതു സത്യം .

ഇനി മറ്റൊരു ദൃശ്യത്തിലേക്കു ശ്രദ്ധിക്കാം .....

മധ്യ വയ്സക്കനായ ഒരാൾ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിന്നുകൊണ്ട് പ്രസംഗിക്കുകയാണ്. "ഇക്കൊല്ലത്തോടെ മംഗല്യ ബന്ദ് എന്ന പ്രസ്ഥാനത്തിൻ്റെ മത്സര രംഗത്തു നിന്നും ഞാൻ വിട വാങ്ങുകയാണ് " സ്വന്തം മോൻ്റെ കല്യാണമാണ് അങ്ങേരു മൊടക്കിയത്...നല്ലപുഴുങ്ങിയ തന്ത.... ഈ നാട്ടിലൊരു പെണ്ണിൻ്റെ കഴുത്തില് അവൻ്റെ താലി കേറില്ലാ..."

അനുഷ് മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലറിലെ കൗതുകകരമായ ചില രംഗങ്ങളാണിത്. സെപ്റ്റംബർ ഇരുപത്തിയാറിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവർക്കിടയലേക്ക് ആത്മധൈര്യത്തോടെ ഒരു പെൺകുട്ടി കടന്നു വരുന്നതോടെ യുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ ചിത്രത്തെ ആവേശകരമാക്കുന്നു.ഈ സംഭവവങ്ങൾ പൂർണ്ണമായും ഹ്യൂമർ ഫാൻ്റെസി ജോണറിലൂടെഅവതരിപ്പിക്കുന്നത്. താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെയും, ജനപ്രിയ കോമഡിഷോകളിലൂടെയും ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

വത്സല ക്ലബ് ട്രെയിലർ
"എനിക്കൊപ്പം സിനിമയിൽ സഹകരിച്ച പലരും ഇന്നില്ല, അവരെ ഓർക്കുന്നു", എല്ലാവർക്കും നന്ദി: മോഹൻലാൽ

അഖിൽ കവലയൂർ, വിനീത് തട്ടിൽ,കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി ഉണ്ണിമായ, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നുണ്ട്.

രചന -ഫൈസ് ജമാൽ, സംഗീതം - ജിനി എസ്. ഛായാഗ്രഹണം - ശൗരിനാഥ്, എഡിറ്റിംഗ് - രാകേഷ് അശോക, കലാസംവിധാനം - അജയ് ജി. അമ്പലത്തറ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മേക്കപ്പ് സന്തോഷ് പെൺപകൽ.കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ. പബ്ലിസിറ്റിഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ്.ഡി.സി. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ. എസ്. തിരുവനന്തപുരത്തും പരിസരങ്ങളിലു മായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com