ആദിത്യ ചോപ്ര എനിക്ക് ആക്ഷന്‍ സിനിമ ഓഫര്‍ ചെയ്തില്ല: വരുണ്‍ ധവാന്‍

നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും
ആദിത്യ ചോപ്ര എനിക്ക് ആക്ഷന്‍ സിനിമ ഓഫര്‍ ചെയ്തില്ല: വരുണ്‍ ധവാന്‍
Published on

ബോളിവുഡ് നിര്‍മാതാവായ ആദിത്യ ചോപ്ര (യഷ് രാജ് ഫിലിംസ്) തനിക്ക് ആക്ഷന്‍ സിനിമ ഓഫര്‍ ചെയ്തില്ലെന്ന് നടന്‍ വരുണ്‍ ധവാന്‍. തന്റെ ഏറ്റവും പുതിയ ആക്ഷന്‍ പാക്ഡ് സീരീസായ സിറ്റാഡേല്‍: ഹണി ബണ്ണിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

'ഞാന്‍ ആദിത്യ ചോപ്രയോട് ചോദിച്ചു എന്നെ പോലെ യുവ താരത്തെ വെച്ച് ഒരു ആക്ഷന്‍ സിനിമ ചെയ്തൂടെ എന്ന്. പക്ഷെ അദ്ദേഹം പറഞ്ഞത് എനിക്ക് ആക്റ്റിംഗ് റോളെ തരൂ ആക്ഷന്‍ തരില്ല എന്നാണ്. പക്ഷെ ഞാന്‍ വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് നിന്നെ വെച്ച് അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല. കാരണം ആ ബജറ്റ് നിനക്ക് തരാന്‍ സാധിക്കില്ല എന്ന്. നിലവില്‍ അത്രയും വലിയ ബജറ്റില്‍ ഒരു സിനിമ ചെയ്യാനുള്ള നിലയില്‍ അല്ല നീ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അതേ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നിട്ട് ഞാന്‍ അദ്ദേഹത്തോട് ആ ബജറ്റ് എന്താണെന്ന് ചോദിച്ചു. അങ്ങനെ അദ്ദേഹം ആക്ഷന്‍ സിനിമയുടെ ബജറ്റ് എന്നോട് പറഞ്ഞു', വരുണ്‍ ധവാന്‍ പറഞ്ഞു.

'സിറ്റാഡേല്‍ വന്നപ്പോള്‍ ഞാന്‍ രാജ് ആന്‍ഡ് ഡികെയോടും ആമസോണിനോടും ഇതിന്റെ ബജറ്റ് എത്രയാണെന്ന് ചോദിച്ചു. കാരണം ഒരു നല്ല ആക്ഷന്‍ സിനിമ ചെയ്യാന്‍ എത്ര ബജറ്റ് ആകുമെന്നത് എനിക്ക് ആദിത്യ ചോപ്ര പറഞ്ഞ അറിവാണ്. ഈ പ്ലാറ്റ്‌ഫോം ഞങ്ങള്‍ക്ക് തന്നതില്‍ ഞാന്‍ അവരോട് എന്നും കടപ്പെട്ടിരിക്കും', വരുണ്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 15നാണ് സിറ്റാഡേലിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ആമസോണ്‍ സീരീസ് ആയ സിറ്റാഡേലില്‍ വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്നത് സമാന്ത രൂത്ത് പ്രഭുവാണ്. ഹണി എന്ന കഥാപാത്രമായി സമാന്തയും ബണ്ണി എന്ന കഥാപാത്രമായി വരുണും എത്തുന്നു. പ്രിയങ്ക ചോപ്ര, റിച്ചാഡ് മേഡണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ സിറ്റാഡേല്‍ സ്‌പൈ യൂണിവേഴ്‌സ് സീരീസിന്റെ ഭാഗം തന്നെയാണ് ഈ സീരീസും. നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com