തെന്നിന്ത്യൻ നടി എ. ശകുന്തള അന്തരിച്ചു

തെന്നിന്ത്യൻ നടി എ. ശകുന്തള അന്തരിച്ചു

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 600ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു
Published on


പ്രശസ്ത തെന്നിന്ത്യൻ നടി എ. ശകുന്തള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 600ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


1970 ൽ പുറത്തിറങ്ങിയ സിഐഡി ശങ്കറാണ് എ. ശകുന്തളയുടെ ശ്രദ്ധേയമായ ആദ്യ ചിത്രം. പിന്നീട് സിഐഡി ശകുന്തള എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600 ലേറെ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത ദൈവം തുടങ്ങയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ കുപ്പിവള. കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ പൊൻമാനൈ തേടി എന്നതാണ് അവസാനമായി അഭിനയിച്ച ചിത്രം. ശേഷം നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.


വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശകുന്ദളയുടെ നിര്യാണത്തിൽ സിനിമാ ലോകത്തെ നിരവധി പേർ അനുശോചിച്ചു.

News Malayalam 24x7
newsmalayalam.com