'വേട്ടയ്യന്‍' കേരളാ ബുക്കിംഗ് നാളെ മുതല്‍

ഒക്ടോബര്‍ 10 - ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും
'വേട്ടയ്യന്‍' കേരളാ ബുക്കിംഗ് നാളെ മുതല്‍
Published on
Updated on


രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍. നാളെ രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ വേട്ടയ്യന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. ഒക്ടോബര്‍ 10 - ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. അന്ന് രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ആരംഭിക്കുക. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച വേട്ടയ്യന്‍ കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com